ചെന്നൈ: ഇന്ത്യയില്‍ മുപ്പത് ശതമാനം അഭിഭാഷകരും വ്യാജ നിയമ ബിരുദ ധാരികളെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തലവന്‍ മനന്‍കുമാര്‍.
ഇവരുടെ നിയമ ബിരുദങ്ങള്‍ വ്യാജമാണ്. ചെന്നൈയില്‍ ബിസിഐ നടത്തിയ അഭിഭാഷകരുടെ കൂട്ടായ്മയിലാണ് മനന്‍കുമാറിന്റെ വെളിപ്പെടുത്തല്‍.
കോടതികല്‍ പ്രാക്റ്റീസ് ചെയ്യുന്നവരില്‍ ഇരുപത് ശതമാനം അഭിഭാഷകരും യോഗ്യതയില്ലാത്തവരാണ്. ഇത്തരക്കാരും കോടതിയില്‍ പ്രാക്റ്റീസ് ചെയ്യാത്ത നിയമ ബിരുദധാരികളും അഭിഭാഷകവൃത്തിയുടെ ഗുണനിലവാരം നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
മോശം അഭിഭാഷകരെയും പ്രാക്ടീസ് ചെയ്യാത്തവരെയും ബാര്‍ കൗണ്‍സില്‍ കണ്ടെത്തുമെന്നും മനന്‍കുമാര്‍ വ്യക്തമാക്കി.
നിസ്സാരകാര്യങ്ങളുടെ പേരില്‍പ്പോലും അഭിഭാഷകര്‍ പണിമുടക്കും കോടതി ബഹിഷ്‌കരണവും നടത്തുന്ന് ആശങ്കാ ജനകമാണെന്നും അദ്ദേഹം പറഞ്ഞു.


