രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയര്‍ന്നു; ജിഡിപി 7.3 ല്‍ എത്തി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ വളര്‍ച്ചാ നിരക്ക് 7.3 ആണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ഉത്പാദനം(ജിഡിപി) 6.9 ശതമാനമായിരുന്നു.

ഇക്കൊല്ലം വളര്‍ച്ച 7.4 ശതമാനത്തിലെത്തുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിഗമനം. രാജ്യം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വെയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജനുവരി മാര്‍ച്ച് കാലയളവില്‍ ചൈനയേക്കാള്‍ മുന്‍പിലാണു വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ. ഏഴു ശതമാനമായിരുന്നു അവസാന പാദത്തില്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക്.

Top