രാജ്ദീപ് സര്‍ദേശായിക്ക് നേരെ മോദി അനുകൂലികളുടെ കൈയ്യേറ്റശ്രമം

ന്യൂയോര്‍ക്ക്: മാഡിസണ്‍ സ്‌ക്വയറിനു മുന്നില്‍ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് നേരേ മോദി അനുകൂലികളുടെ കൈയ്യേറ്റ ശ്രമം.ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് തൊട്ടുമുന്‍പായിരുന്നു സംഭവം.

മോദിയുടെ പ്രസംഗം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു രാജ്യദ്രോഹിയെന്ന് വിളിച്ച് സര്‍ദേശായിക്ക് നേരെ ആക്രമണം ഉണ്ടായത്.സര്‍ദേശായിയെ ജനക്കൂട്ടം കൈയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവം സ്ഥിരീകരിച്ച് സര്‍ദേശായിയുടെ ട്വീറ്റും ഉണ്ടായിരുന്നു.

ഐ ബി എന്‍ ചീഫ് എഡിറ്ററായിരുന്ന രാജ്ദീപ് സര്‍ദേശായി കഴിഞ്ഞ ജൂലൈയിലാണ് വിരമിച്ചത്. ടി വി ടുഡേയുടെ കണ്‍സല്‍ട്ടിംഗ് എഡിറ്ററാണ് ഇപ്പോള്‍.

Top