കുഞ്ചാക്കോ ബോബന്റെ നായികയായി വീണ്ടും മഞ്ജുവാര്യര്‍ വെള്ളിത്തിരയിലെത്തും. രാജേഷ്പിള്ളയുടെ പുതിയ ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമായിരിക്കും മഞ്ജുവിന്റേതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
കുഞ്ചാക്കോ ബോബനൊപ്പം ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെയാണ് മഞ്ജു അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. മിലിക്കുശേഷം രാജേഷ്പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് പേരിട്ടില്ല.
അരുണ്‍ലാല്‍ രാമചന്ദ്രനാണ് തിരക്കഥ. സന്തോഷ് തുണ്ടിയില്‍ ഛായാഗ്രഹണം നിര്‍വഹിക്കും. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകന്‍. രാജേഷ്പിള്ളയുടെ ട്രാഫിക്, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നീ ചിത്രങ്ങളില്‍ കുഞ്ചാക്കോ അഭിനയിച്ചിട്ടുണ്ട്.
പുതിയ ചിത്രത്തില്‍ ജയസൂര്യയും പ്രധാനവേഷത്തിലെത്തും. കൊച്ചി, ഇടുക്കി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണമെന്നാണ് റിപ്പോര്‍ട്ട്


