രാജസ്ഥാനില്‍ പടക്കകടയ്ക്ക് തീപിടിച്ച് ഏഴ് മരണം

ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയില്‍ പടക്കക്കടയ്ക്ക് തീ പിടിച്ച് 7 പേര്‍ മരിച്ചു. പുലര്‍ച്ച ഒരു മണിയോടെ ആണ് പടക്കക്കടയില്‍ അപകടമുണ്ടായത്. ദീപാവലി ആഘോഷമായതിലാന്‍ പടക്കം വാങ്ങുന്നതിനും തെരുവുകളില്‍ ഇറങ്ങി പടക്കം പൊട്ടിക്കുന്നതിനുമായി നിരവധി പേര്‍ കടയില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു

സ്ഥലത്ത് പൊലീസും അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. തെരച്ചിലില്‍ 7 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. എത്ര പേര്‍ കെട്ടിടത്തിനുള്ളില്‍ കുടങ്ങിയിട്ടുണ്ടെന്ന് കാര്യത്തില്‍ വ്യക്തതയില്ല.

എന്നാല്‍ തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.അപകട കാരണത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് ബാര്‍മെര്‍ പൊലീസ് സൂപ്രണ്ട് ഹേമന്ത് ശര്‍മ അറിയിച്ചു

Top