രണ്ട് ലോകകിരീടങ്ങള്‍ സ്വന്തം; ഗോള്‍ഫില്‍ ചരിത്രം കുറിച്ച് ശുഭം സിങ്ങ്

ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കിടെ രണ്ട് ലോകകിരീടങ്ങള്‍ നേടി പത്തുവയസ്സുള്ള ഇന്ത്യന്‍ ഗോള്‍ഫ് താരം ചരിത്രം സൃഷ്ടിച്ചു. ഹരിയാണക്കാരന്‍ ശുഭം സിങ്ങാണ് ഇന്ത്യന്‍ ഗോള്‍ഫില്‍ ഓളം സൃഷ്ടിക്കുന്നത്.

കാലിഫോര്‍ണിയയില്‍ നടന്ന ലോക ജൂനിയര്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് നേടിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞദിവസം ലാസ് വേഗാസില്‍ നടന്ന ഐ.ജെ.ജി.എ. വേള്‍ഡ് സ്റ്റാര്‍സ് ജൂനിയര്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പും നേടിയാണ് ശുഭം പുതിയ ചരിത്രമെഴുതിയത്.

ലാസ് വേഗാസില്‍ അമേരിക്കന്‍ താരങ്ങളായ ജസ്റ്റിന്‍ ഡാങ്, സിഹാന്‍ സാന്ധു എന്നിവരെ പിന്നിലാക്കിയാണ് കപ്പുയര്‍ത്തിയത്.

ഹരിയാണയിലെ ക്ഷീരകര്‍ഷക കുടുംബത്തില്‍നിന്നുള്ള ശുഭം സിങ് മുന്‍ ദേശീയ ഗോള്‍ഫ് താരം നോനിത ലല്‍ഖുറേഷിക്ക് കീഴിലാണ് പരിശീലനം നടത്തുന്നത്. ഏഴാം വയസ്സിലാണ് ഖുറേഷിയുടെ ക്യാമ്പിലേക്ക് താരം വരുന്നത്. അഞ്ചാം വയസ്സിലാണ് ശുഭം സിങ് ഗോള്‍ഫ് കളിയിലേക്ക് വരുന്നത്. വീടിനടുത്തുള്ള വയലിലാണ് ആദ്യകാലത്ത് പരിശീലനം നടത്തിയിരുന്നത്.

Top