രണ്ടാം ഏകദിനം: ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. പരിക്കേറ്റ് പുറത്തുപോയ പേസര്‍ വരുണ്‍ ആരോണിന് പകരം രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തി.

ശ്രീലങ്കയുടെ ഓപ്പണര്‍ ഉപുല്‍ തരംഗയ്ക്ക് പകരം കുശാല്‍ പെരേര ടീമിലെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.

Top