രണ്ടാം ഏകദിനം: ആറു വിക്കറ്റിന് ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കി

അഹമ്മദാബാദ്: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം.

ശ്രീലങ്ക മുന്നോട്ടു വെച്ച 275 റണ്‍സ് ഇന്ത്യ നാല് വിക്കറ്റും 33 പന്തും ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തിച്ചു. ഇന്ത്യക്കായി പുറത്താകാതെ 121 പന്തില്‍ 118 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവാണ് കളിയിലെ താരം. 79 റണ്‍സുമായി ശിഖര്‍ ധവാനും 49 റണ്‍സോടെ വിരാട് കോലിയും റായിഡുവിന് മികച്ച പിന്തുണ നല്‍കി.

3 വിക്കറ്റ് വീഴ്ത്തിയ സീക്കുഗെ പ്രസന്നയ്ക്ക് മാത്രമാണ് ലങ്കന്‍ ബൗളിങ്ങില്‍ തിളങ്ങാനായത്. 92 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസും 61 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയുടെയും മികവിലാണ് ലങ്ക 274 റണ്‍സ് നേടിയത്. ഉമേഷ് യാദവും ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

Top