രണ്ടാംതലമുറ ഷെവര്‍ലെ ക്രൂസ് 2016ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

പുതുതലമുറ ഷെവര്‍ലെ ക്രൂസ് ഇന്ത്യന്‍ വിപണിയില്‍ അടുത്ത വര്‍ഷം അവതരിച്ചേക്കും. ചില റിപ്പോര്‍ട്ടുകള്‍ കൃത്യമായി ചൂണ്ടിക്കാണിക്കുന്ന തിയ്യതി 2016 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയുടേതാണ്. പുതുക്കിയ ക്രൂസ് ഓട്ടോ എക്‌സ്‌പോയിലായിരിക്കും ലോഞ്ച് ചെയ്യുക എന്ന് പറയപ്പെടുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല.

ഈ വര്‍ഷം നടന്ന ഡിട്രോയ്റ്റ് ഓട്ടോ ഷോയിലാണ് ഷെവര്‍ലെ ക്രൂസ് മോഡല്‍ അവതരിച്ചത്. ലോകത്തെമ്പാടും വലിയ ജനപ്രീതിയുള്ള കാറാണിത്.

ഷെവര്‍ലെ ക്രൂസിന്റെ കരുത്തേറിയ ഡിസല്‍ എന്‍ജിന്‍ ലോകത്തെമ്പാടുമുള്ള വാഹനപ്രേമികളുടെ മനം കവര്‍ന്നിട്ടുള്ളതാണ്. 2008ലാണ് ഈ വാഹനം ആദ്യമായി വിപണിയിലെത്തുന്നത്. ലോകത്തെമ്പാടുമായി നാല്‍പതോളം രാജ്യങ്ങളില്‍ ക്രൂസ് വില്‍ക്കപ്പെടുന്നുണ്ട്. രണ്ടാംതലമുറ പതിപ്പാണ് ഇനി വരാന്‍ പോകുന്നത്.

പുതിയ മോഡല്‍ പൂര്‍ണമായും ഇന്ത്യയില്‍തന്നെയായിരിക്കും നിര്‍മിക്കുക. വലിയ തോതിലുള്ള പുതുക്കലുകളാണ് ഇന്റീരിയറിലും എക്സ്റ്റീരിയറിലും ക്രൂസിന് ലഭിച്ചിട്ടുള്ളത്. ഫ്രണ്ട് ഗ്രില്‍, എയര്‍ഡാം, മുന്‍പിന്‍ ബംപറുകള്‍ തുടങ്ങിയ എല്ലായിടങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നതായി കാണാം.

Top