രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: 2 ജി, കല്‍ക്കരി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് സുപ്രീം കോടതി.

കല്‍ക്കരിക്കേസില്‍ അന്വേഷണം നടക്കുമ്പോള്‍ പ്രതികളുമായി നിരവധി തവണ കൂചിക്കാഴ്ച നടത്തിയത് എന്തിനെന്ന് അന്വഷിക്കണം.

ഇതിനായി പ്രത്യേക അന്വേഷണ കമ്മീഷന്‍ രൂപീകരിക്കേണ്ടതില്ലെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന് അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു.

2ജി കേസിലെ പ്രതികളായ റിലയന്‍സ് ഉദ്യോഗസ്ഥരുമായി കേസ് നടക്കുന്നതിനിടെ സിന്‍ഹ അമ്പതിലധികം തവണ കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകള്‍ പ്രശാന്ത് ഭൂഷണ്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി സിന്‍ഹയോട് വിശദീകരണം തേടി.

തന്റെ ഓഫീസില്‍ നിരവധി ആളുകള്‍ കാണാന്‍ വരാറുണ്ടെന്നും എന്നാല്‍ നിയമവിരുദ്ധമായി ആര്‍ക്കും ഒന്നും ചെയ്തു കൊടുത്തിട്ടില്ലെന്നും വ്യക്തമാക്കി രഞ്ജിത് സിന്‍ഹ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Top