രഞ്ജിത്തിന്റെ അടുത്ത ചിത്രം സൂര്യയോടൊപ്പം

മദ്രാസിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രഞ്ജിത്തിന്റെ അടുത്ത ചിത്രത്തിലെ നായകന്‍ സൂര്യ. സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയായിരുന്നു മദ്രാസിലെ നായകന്‍. ചിത്രം കണ്ട് ഇഷ്ടപ്പെട്ടാണ് സൂര്യ തന്റെ പുതിയ പ്രൊജക്റ്റുകളില്‍ ഒന്ന് ഒരുക്കാന്‍ രഞ്ജിത്തിനോട് ആവശ്യപ്പെട്ടത്. ഹിറ്റ് ചിത്രമായ മദ്രാസ് നിരൂപക ശ്രദ്ധയും നേടിയുന്നു.

മദ്രാസിലെ രഞ്ജിത്തിന്റെ മേയ്ക്കിങ് രീതി ഏറെ ശ്രദ്ധനേടിയതാണ്.ചിത്രം നിര്‍മിക്കുകയും സൂര്യ തന്നെയായിരിക്കും. എന്നാല്‍ ചിത്രത്തിന്റെ കഥയെക്കുറിച്ച് തീരുമാനമായിട്ടില്ല. ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് സൂര്യയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാസ് എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. മാസിലെ സൂര്യയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. വ്യത്യസ്ത ലുക്കിലാണ് ഈ ചിത്രത്തില്‍ സൂര്യ വെള്ളിത്തിരയില്‍ എത്തുന്നത്.

Top