രഞ്ജിത്തിന്റെ അടുത്ത ചിത്രത്തില്‍ ജയറാം നായകന്‍

രഞ്ജിത്തിന്റെ അടുത്ത  സിനിമയില്‍ ജയറാം നായകനാകുന്നതായി റിപ്പോര്‍ട്ടുകള്‍. രഞ്ജിത് സംവിധാനം ചെയ്യുന്ന ജയറാമിന്റെ  ആദ്യ ചിത്രമായിരിക്കും ഇത്.

ഈ ചിത്രത്തിലെ കാമറ കൈകാര്യം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രാഹകനായ എസ്. കുമാറിന്റെ മകനായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന  ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറോടെ ആരംഭിക്കും. അതേ സമയം സിനിമാ മേഖലയില്‍ നിന്നും ചിത്രത്തെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

മുന്‍പ് ജയറാം നായകനായി അഭിനയിച്ച പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ജോര്‍ജ്ജ്കുട്ടി ര/ീ  ജോര്‍ജ്ജ്കുട്ടി, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയത് രഞ്ജിത്തായിരുന്നു. രഞ്ജിത്തിന്റെ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഞാന്‍ എന്ന ചിത്രം നാളെ റിലീസ് ചെയ്യും.

Top