രജനി കാന്തിന്റെ പുതിയ ചിത്രം ‘കബലി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സ്‌റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ പുതിയ ചിത്രം ‘കബലി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രണ്ടു പോസ്റ്ററുകളാണ് കബലിയുടേതായി പുറത്തിറക്കിയിരിക്കുന്നത്.

അധോലോകനായകനായി രജനി എത്തുന്ന ചിത്രത്തില്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള പോസ്റ്ററുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. പാശ്ചാത്യ വേഷത്തില്‍ ഇരിക്കുന്ന ഒരു ചിത്രവും ചങ്ങല പൊട്ടിച്ചെറിഞ്ഞ് ക്ഷുഭിതനായി നില്‍ക്കുന്ന മറ്റൊരു ചിത്രവുമാണ് പോസ്റ്ററുകളിലുള്ളത്.

ചിത്രത്തില്‍ ചെന്നൈ മാഫിയ ഡോണ്‍ കബലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായിക.

ചിത്രം മൈലാപൂരിലും മലേഷ്യയിലുമായാണ് ചിത്രീകരിക്കുന്നത്.

Top