രംഭയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു

തെന്നിന്ത്യന്‍ താരം രംഭ ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കി. ഭര്‍ത്താവ് ഇന്ദ്രനൊപ്പം കാനഡയില്‍ സ്ഥിരതാമസമാക്കിയ രംഭ ടൊറന്റോയിലെ ആശുപത്രിയിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 2010 ജനുവരിയിലാണ് കാനഡയില്‍ വ്യവസായിയായ ഇന്ദ്രനുമായി രംഭയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നടി ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് പോയി. ലാന്യ എന്നാണ് രംഭയുടെ മൂത്ത കുട്ടിയുടെ പേര്. സര്‍ഗം എന്ന മലയാള സിനിമയിലൂടെയാണ് രംഭ സിനിമയിലെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ബോജ്പുരി ഭാഷകളിലും രംഭ അഭിനയിച്ചു.

Top