യോഗേന്ദ്ര യാദവ് ആം ആദ്മി പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് യോഗേന്ദ്ര യാദവ് ആം ആദ്മി പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് യോഗേന്ദ്ര യാദവ്.

യോഗേന്ദ്ര യാദവിന്റെ നടപടികളോട് പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇതിനെച്ചൊല്ലി കടുത്ത തര്‍ക്കങ്ങളും നടന്നിരുന്നു. പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി പുനഃസംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. കെജ്‌രിവാളിന്റെ പ്രവര്‍ത്തനരീതികളെയും പാര്‍ട്ടിയിലെ ജനാധിപത്യത്തെയും ചോദ്യം ചെയ്ത് യാദവ് നേരത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് കത്തെഴുതിയിരുന്നു.

Top