ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവായ യോഗേന്ദ്ര യാദവിനെ പാര്‍ട്ടിയുടെ മുഖ്യ വക്താവ് സ്ഥാനത്തു നിന്ന് നീക്കി. രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ദേശീയ കൗണ്‍സിലില്‍നിന്നും പുറത്താക്കിയതിനു പുറമേയാണ് പാര്‍ട്ടി വക്താവു സ്ഥാനത്തുനിന്നും യാദവിനെ നീക്കിയിരിക്കുന്നത്.
അതേസമയം, ആം ആദ്മി പാര്‍ട്ടിയില്‍ വിമത ശബ്ദമുയര്‍ത്തി പുറത്താക്കലിന്റെ പടിയിലെത്തി നില്‍ക്കുന്ന സ്ഥാപകനേതാക്കള്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അനുയായികളുടെ യോഗം വിളിച്ചു ശക്തി പ്രകടിപ്പിക്കാനൊരുങ്ങുകയാണ്. പാര്‍ട്ടിയിലും പുറത്തും തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗമാണ് അംബേദ്കര്‍ ജയന്തിദിനമായ ഏപ്രില്‍ 14നു വിളിച്ചു ചേര്‍ക്കാനൊരുങ്ങുന്നത്.


