യോഗയെ മതപരമായി ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി മോഡിയ്ക്കും അമിത്ഷായ്ക്കുമെതിരെ കേസ്

പാറ്റ്‌ന: യോഗയെ മതപരമായി ചിത്രീകരിച്ച ജനവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനുമെതിരെ കേസ്. സാമൂഹ്യപ്രവര്‍ത്തകനായ ദേവകുമാര്‍ സിംഗാണ് പരാതിക്കാരന്‍. പാറ്റ്‌നയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.

യോഗക്ക് മതനിറം ചാര്‍ത്തി അപമാനിച്ചുവെന്നും ഇത് ജനവികാരം വ്രണപ്പെടുത്തിയതായും പരാതിക്കാരന്റെ അഭിഭാഷക ശ്രുതി സിംഗ് ചൂണ്ടിക്കാട്ടുന്നു. മതവികാരം വ്രണപ്പെടുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്നും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍. കേസ് കോടതി നാളെ പരിഗണിക്കും.

Top