യേശുദാസിന്റെ ജീന്‍സ് പരാമര്‍ശം ദൗര്‍ഭാഗ്യകരം: വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ കെ.ജെ യേശുദാസ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് അദ്ദേഹം നല്ലപോലെ ആലോചിക്കേണ്ടതായിരുന്നു.

ധാര്‍മികതക്ക് നിരക്കുന്ന വാക്കുകളല്ല അദ്ദേഹത്തില്‍ നിന്നുണ്ടായത്. വലിയ ഗായകനായ അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തരുതായിരുന്നുവെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്.സ്ത്രീകള്‍ പുരുഷമാരെ പോലെ ആകാന്‍ ശ്രമിക്കരുത്. മറച്ച് വെക്കേണ്ടത് മറച്ച് തന്നെ വെക്കണം. വേണ്ടാതീനം കാണിക്കരുതെന്നുമായിരുന്നു യേശുദാസ് പറഞ്ഞത്. സ്വാതിതിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യേശുദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Top