‘യെ റൗഡി ബേബി, ഹെയ് ഗോലി സുഡാവെ…’; റെക്കോര്‍ഡ് സ്വന്തമാക്കി മാരി2 റൗഡി ബേബി

‘യെ റൗഡി ബേബി… ഹെയ് ഗോലി സുഡാവെ യെ കരികുഴമ്പെ… തമിഴ് ലോകത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകളെ ഒന്നാകെ ത്രില്ലടിപ്പിച്ച ഗാനമായിരുന്നു മാരി2 ചിത്രത്തിലെ ഈ ഗാനം. പാട്ടിലെ ധനുഷിന്റെയും സായ് പല്ലവിയുടെയും തകര്‍പ്പന്‍ നൃത്തമായിരുന്നു ഏവരെയും ആകര്‍ഷിപ്പിച്ചത്. ഇപ്പോഴിതാ ഈ പാട്ടിന് ഒരു പുതിയ റെക്കോര്‍ഡ് സ്വന്തമായിരിക്കുകയാണിപ്പോള്‍. യു ട്യൂബില്‍ 2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ എന്ന റെക്കോര്‍ഡാണിപ്പോള്‍ പാട്ട് സ്വന്തമാക്കിയിരിക്കുന്നത്.

മാരി സിനിമയുടെ രണ്ടാം ഭാഗമായ മാരി 2 വിലെതാണ് ഈ ഗാനം. 2018 ഡിസംബർ 21നാണ് മാരി2 പുറത്തിറങ്ങിയത്. ധനുഷിന്റെ വരികള്‍ക്ക് യുവന്‍ ശങ്കര്‍രാജയാണു സംഗീതം നല്‍കിയത്. ധനുഷും ദീയും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ഗാനത്തന്റെ കൊറിയോഗ്രാഫി ഒരുക്കിയത് പ്രഭുദേവയാണ്.

#RowdyBaby is the #1 Most viewed Music Video in India 2019 #YouTubeRewind. Thanks much for the love! 🕺 → https://youtu.be/x6Q7c9RyMzk

Posted by Dhanush on Friday, December 6, 2019

ധനുഷ് തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെയാണ് ഈ റെക്കോര്‍ഡിനെക്കുറിച്ച് വ്യക്തമാക്കിയത്. കൂടാതെ ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

Top