യെമൻ ജയിലിൽ നിന്നും മോചനം നേടി ഇന്ത്യക്കാർ

prison

സ്‌കറ്റ്: യെമനില്‍ തടവില്‍ കഴിഞ്ഞ മലയാളികളടക്കം 14 ഇന്ത്യക്കാര്‍ക്ക് മോചനം. ഒമാന്‍ സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ മൂലമാണ് തടവിലാക്കപ്പെട്ട 14 ഇന്ത്യക്കാര്‍ക്ക് മോചനം ലഭിച്ചത്. തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മോചനം ലഭിച്ച പതിനാല് പേര്‍.

ഒമാന്‍ അധികൃതരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു കൊണ്ട് മസ്‌കറ്റ് ഇന്ത്യന്‍ എംബസി ഇന്ന് ട്വിറ്റര്‍ സന്ദേശവും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ 9 മാസമായി ഇവര്‍ യെമനിലെ സനയില്‍  തടവില്‍ കഴിയുകയായിരുന്നു

Top