വാഷിംഗ്ടണ്‍: യെമനില്‍ യുഎസ് പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ അറേബ്യ ഉപദ്വീപിലെ അല്‍ക്വയ്ദ (എക്യുഎപി) നേതാവ് നാസര്‍ ബിന്‍ അലി അല്‍ അന്‍സി കൊല്ലപ്പെട്ടു. വീഡിയോ സന്ദേശത്തിലൂടെ എക്യുഎപി വക്താവാണ് ഇക്കാര്യം അറിയിച്ചത്. നാസര്‍ ബിന്‍ അലി അല്‍ അന്‍സിയുടെ മരണം യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വ്യോമാക്രമണത്തില്‍ തന്നെയാണോ അന്‍സി കൊല്ലപ്പെട്ടതെന്നു യുഎസ് വ്യക്തമാക്കിയിട്ടില്ല.
അല്‍ക്വയ്ദയുടെ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവാണു നാസര്‍ ബിന്‍ അലി അല്‍ അന്‍സി. കഴിഞ്ഞ ജനുവരിയില്‍ പാരീസില്‍ ഹാസ്യവാരിക ഷാര്‍ളി എബ്‌ദോയ്‌ക്കെതിരെ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ക്വയ്ദയുടെ യെമന്‍ ശാഖ ഏറ്റെടുത്തിരുന്നു.


