യെമനില്‍ വെടിനിര്‍ത്തലിനു ധാരണയായി

സന: യെമനില്‍ സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ വെടിനിര്‍ത്തലിനു ധാരണയായി. യുഎന്‍ വക്താവ് ജമാല്‍ ബെനോമര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇരു കൂട്ടരും ഇന്ന് ധാരണാപത്രത്തില്‍ ഒപ്പു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് സനയില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.യെമനില്‍ മൂന്നു ദിവസമായി തുടരുന്ന ഷിയാ വിമതരുടെ ഷെല്ലാക്രമണത്തില്‍ സര്‍ക്കാര്‍ ടിവി കെട്ടിടം അഗ്നിക്കിരയാക്കിയിരുന്നു. ശനിയാഴ്ച നടന്ന മോട്ടോര്‍ ആക്രമണങ്ങളില്‍ നിരവധി വീടുകളും തകര്‍ന്നിരുന്നു.

 

Top