യെമനില്‍ നിന്നുള്ള വിമാനം കൊച്ചിയില്‍ എത്തി

കൊച്ചി: യുദ്ധം തുടരുന്ന യെമനില്‍ നിന്നും ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കൊച്ചിയില്‍ എത്തി. 330 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ. സി. ജോസഫ് വിമാനം കൊച്ചിയിലെത്തിയ കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. നേരത്തെ വ്യോമസേനയുടെ രണ്ടു വിമാനങ്ങള്‍ യെമനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയില്‍ എത്തിയിരുന്നു.

Top