യെച്ചൂരിയെ പിന്തുണച്ച് വി.എസ്

ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിക്ക് പരോക്ഷ പിന്തുണയുമായി വി എസ് അച്യുതാനന്ദന്‍. ഇത് സംബന്ധിച്ച് സിപിഐഎം കേന്ദ്ര നേതൃത്വത്തിന് വിഎസ് കുറിപ്പ് കൈമാറി. കേരളത്തില്‍ ആര്‍എസ്പിയും ജനതാദളിലെ ഒരു വിഭാഗവും പാര്‍ട്ടി വിട്ടുപോകാന്‍ കാരണം സിപിഐഎമ്മാണ്. അല്ലെങ്കില്‍ പാര്‍ട്ടി അവഗണിച്ചതിനാലാണ് അവര്‍ വിട്ടുപോകാന്‍ കാരണമെന്നും വിഎസിന്റെ കുറിപ്പില്‍ പറയുന്നു.

കേന്ദ്ര നേതൃത്വം നോക്കുകുത്തിയാകുന്നു എന്ന പരാമര്‍ശമുള്ള കുറിപ്പ് കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാനായി വി എസ് കൈമാറി. ജനകീയ സമരങ്ങളെ ഏറ്റെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന് വിഎസ് വിമര്‍ശനം ഉന്നയിക്കുന്നു.

കേരളത്തിലെ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ വേണം അടവുനയം തയ്യാറാക്കാനെന്നും വിഎസ് ആവശ്യപ്പെടുന്നു. കേന്ദ്ര നേതൃത്വത്തെ നോക്കുകുത്തിയാക്കി സംസ്ഥാന നേതൃത്വം തീരുമാനങ്ങള്‍ എടുക്കരുതെന്നും വിഎസ് പറയുന്നു.

കേന്ദ്ര നേതൃത്വം വിഎസിനെതിരെ നടപടിയെടുത്തപ്പോഴെല്ലാം പിന്തുണ നല്‍കിയാളാണ് സീതാറാം യെച്ചൂരി.

Top