യൂറോപ്പിലേക്ക് പോയ ആഫ്രിക്കന്‍ ബോട്ട് മുങ്ങി : 12 പേരെ കാണാനില്ല

റോം : യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 12 പേരെ കാണാതായി. ലിബിയയുടെ തീരത്താണ് ബോട്ടുമുങ്ങിയത്. ബോട്ടില്‍ 100 പേരാണ് ഉണ്ടായിരുന്നെന്നാണ് വിവരം.

അപകടത്തില്‍പെട്ട 88 പേരെ രക്ഷിച്ചതായി ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ 12 പേരെ കടലില്‍ കാണാതായി. ബോട്ടിലുണ്ടായിരുന്നത് സൊമാലിയ, മാലി, എറിട്രിയ, ബെനിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

ട്രിപ്പോളിയില്‍ നിന്ന് പുറപ്പെട്ട മൂന്നു ബോട്ടുകളില്‍ ഒന്നാണ് മുങ്ങിയതെന്ന് ഇറ്റാലിയന്‍ പത്രമായ ലാ റിപ്പബ്‌ളിക്ക റിപ്പോര്‍ട്ട് ചെയ്തു. 120 യാത്രക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നും. ബോട്ടിനുള്ളില്‍ വെള്ളം കയറി ബോട്ട് മറിയുകയായിരുന്നെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top