യൂറോകപ്പ് യോഗ്യതാ മല്‍സരത്തില്‍ സ്‌പെയിനിന് തോല്‍വി

ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മല്‍സരത്തില്‍ സ്‌പെയ്‌നിന് തോല്‍വി. സ്ലൊവാക്യയാണ് സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളിന് അട്ടിമറിച്ചത്. മറ്റു മല്‍സരങ്ങളില്‍ ഇംഗ്ലണ്ടും സ്ലൊവേനിയയും യുക്രൈനും ഓസ്ട്രിയയും വിജയം നേടി. റഷ്യ- സ്വീഡന്‍ മല്‍സരം സമനിലയില്‍ പിരിഞ്ഞു. ജയത്തോടെ ആറു പോയന്റുമായി സ്ലൊവാക്യ ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി.

യൂറോ കപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ജിയില്‍ സ്വീഡന് തുടര്‍ച്ചയായ രണ്ടാം സമനില. സമനിലയോടെ റഷ്യ ഗ്രൂപ്പ് ജിയില്‍ ഒന്നാമതെത്തി.

യൂറോപ്പിലെ ദുര്‍ബ്ബല ടീമായ സാന്‍ മരിയോയെ ഇംഗ്ലണ്ട് ഏകപക്ഷീയമായ അഞ്ചു ഗോളിന് തോല്‍പ്പിച്ചു. യോഗ്യതാ റൗണ്ടിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് സ്വന്തമാക്കിയത്. വെയ്ന്‍ റൂണിയുടെ ഇരട്ട ഗോളിന്റെ മികവില്‍ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

Top