യൂറോകപ്പ്: ഇറ്റലി അസര്‍ബൈജാനെ പരാജയപ്പെടുത്തി

പലേറെമോ: യൂറോകപ്പ് യോഗ്യത മത്സരത്തില്‍ ഇറ്റലി അസര്‍ബൈജാനെ പരാജയപ്പെടുത്തി. പ്രതിരോധ നിരക്കാരന്‍ ചെല്ലിനി വില്ലനും നായകനുമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അസര്‍ബൈജാനെ ഇറ്റലി മറികടന്നത്.

മത്സരത്തിലെ മൂന്നു ഗോളുകളും ചെല്ലിനിയുടെ പേരിലാണ് കുറിക്കപ്പെട്ടത്. ഒരെണ്ണം സെല്‍ഫ് ഗോളായിരുന്നുവെന്നു മാത്രം. ചെല്ലിനി 44 ാം മിനിറ്റില്‍ ഇറ്റലിക്ക് ലീഡ് നല്‍കി. എന്നാല്‍ 76 ാം മിനിറ്റില്‍ ചെല്ലിനിതന്നെ അസര്‍ബൈജാനെ ഒപ്പമെത്തിച്ചു. കോര്‍ണര്‍കിക്ക് തടക്കാനുള്ള ശ്രമത്തിനിടെ ചെല്ലിനിയുടെ ബൂട്ടില്‍ നിന്ന് ഇറ്റലിയുടെ പോസ്റ്റില്‍ പന്ത് വീണു.

സെല്‍ഫ് ഗോളിന്റെ പാപഭാരം ചെല്ലിനി 82ാം മിനിറ്റില്‍ ഇറക്കിവച്ചു. വീണ്ടുമൊരു തകര്‍പ്പന്‍ ഹെഡറിലൂടെ ചെല്ലിനി ഇറ്റലിക്ക് വിജയഗോള്‍ സമ്മാനിച്ചു.

Top