യൂട്യൂബിനെ പിന്നിലാക്കി ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: വീഡിയോ സൈറ്റായ യൂട്യൂബിനെ ഫേസ്ബുക്ക് പിന്നിലാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്ന സൈറ്റ് എന്ന സ്ഥാനം ഇനി ഫേസ്ബുക്കിന്.

ലോകത്ത് എമ്പാടുമുള്ള 20000 പേജുകളിലെ 180000 വീഡിയോകളുടെ ഷെയറിംങ് പരിശോധിച്ചാണ് ഇത്തരത്തില്‍ ഒരു നിഗമനം സോഷ്യല്‍ മീഡിയ നിരീക്ഷകര്‍ എത്തിയത്. റിപ്പോര്‍ട്ട് പ്രകാരം യൂട്യൂബിന് ഏറ്റവും വലിയ വെല്ലുവിളി വരും കാലത്ത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ ആയിരിക്കും എന്നാണ് പറയുന്നത്.

Top