യു.പിയില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ച് മരണം

ബധ്വാന്‍: ഉത്തര്‍പ്രദേശില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ച് മരണം. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ബധ്വാനില്‍ മുകായിയ മുജരിയ-ബില്‍സി റോഡിലാണ് അപകടം ഉണ്ടായത്. യാത്രക്കാരുമായി വരികയായിരുന്ന ട്രാക്ടര്‍ ട്രോളി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

Top