കൊല്ലം: എന്നെ പുറത്താക്കാന്‍ ഉത്സാഹം കാണിക്കുന്ന കേരളാകോണ്‍ഗ്രസ് എം പാര്‍ട്ടി ആദ്യം അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്ന പി.സി ജോര്‍ജിനെ പുറത്താക്കുകയാണ് വേണ്ടതെന്ന് ആര്‍. ബാലകൃഷ്ണപിള്ള. തന്നെ അകത്താക്കിയവര്‍തന്നെയാണ് പുറത്താക്കാനായി രംഗത്തുള്ളത്. യുഡിഎഫില്‍ തുടരുന്നതില്‍ ആര്‍ക്കും കപ്പം കൊടുക്കണ്ടെന്നും പിള്ള പറഞ്ഞു. താന്‍ കുറെ കളി കണ്ടവനാണ്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. സമയം വരുമ്പോള്‍ എല്ലാംതുറന്നു പറയുമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
പിള്ളയെ പുറത്താക്കണമെന്ന് മാണി നേരത്തേ പറഞ്ഞിരുന്നു.


