ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ യു.എസ് സഖ്യ സേന 27 വ്യോമാക്രമണങ്ങള്‍ നടത്തി

വാഷിംഗ്ടണ്‍: ഇറാക്കിലും സിറിയയിലും പിടിമുറുക്കുന്ന തീവ്രവാദി ഗ്രൂപ്പായ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന 27 വ്യോമാക്രണം നടത്തിയതായി പെന്റഗണ്‍ അറിയിച്ചു.

സിറിയയില്‍ 11 തവണയാണ് വ്യോമാക്രമണം നടത്തിയത്. സിറിയന്‍ നഗരമായ ഹസാക്കയിലാണ് പ്രധാനമായും ആക്രമണം നടത്തിയത്. ഇറാക്കില്‍ 16 തവണയാണ് ആക്രമണം നടത്തിയത്. എട്ടു നഗരങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്.

പൈലറ്റില്ലാ വിമാനമായ ഡ്രോണ്‍ ഉപയോഗിച്ചുള്ള സിറിയയിലേ ആദ്യ ആക്രമണവും യുഎസ് നടത്തി. തുര്‍ക്കി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈനിക താവളത്തില്‍ നിന്നുമാണ് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സിറിയയിലേ സൈനിക നടപടികളില്‍ തുര്‍ക്കിയും പങ്കെടുക്കുന്നുണ്ട്.

Top