യു.എസ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ: ഫെഡററെ വീഴ്ത്തി ജോക്കോവിച്ച് ഒന്നാമത്

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് യു.എസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം. ഫെഡററെ വീഴ്ത്തിയാണ് ജോക്കോവിച്ച് ഒന്നാമതെത്തിയത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ദ്യോകോവിച്ചിന്റെ വിജയം. സ്‌കോര്‍ 6-4,7-5,6-4,6-4.

ആദ്യ സെറ്റ് 64ന് ദ്യോകോവിച്ച് പിടിച്ചെങ്കില്‍ ശക്തമായി തിരിച്ചടിച്ച ഫെഡറര്‍ 75ന് രണ്ടാം സെറ്റ് പിടിച്ചു. മൂന്നാം സെറ്റിലും 42 ന് ഫെഡറര്‍ മുന്നിലായിരുന്നു ഏഴാം ഗെയിമില്‍ 40-30ന് മുന്നിലെത്താനായെങ്കിലും ദ്യോകോവിച്ച് തിരിച്ചുപിടിച്ചു. തുടര്‍ന്ന് ഫെഡററുടെ സര്‍വീസും ബ്രേക്ക് ചെയ്ത് ദ്യോകോവിച്ച് 6-4ന് സെറ്റ് നേടി.

ജോക്കോവിച്ചിന്റെ പത്താം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ സീസണിലെ മൂന്നാംകിരീടമാണ് ജോക്കോവിച്ച് നേടിയത്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.

Top