യുവേഫാ ചാമ്പ്യന്‍സ് ലീഗ് മുന്‍ നിര ടീമുകള്‍ ഇന്നിറങ്ങും

പാരിസ്: യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് മുന്‍നിര ടീമുകളായ ബയേണ്‍ മ്യൂണിക്ക്, മോസ്‌കോയെയും ബാഴ്‌സലോണ, പിഎസ്ജിയെയും നേരിടും. ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍ ഇറ്റാലിയന്‍ വമ്പന്മാരായ എഎസ് റോമയാണ്. പരിക്കേറ്റ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് ഇല്ലാതെയാണ് പിഎസ്ജി ബാഴ്‌സക്കെതിരെ ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ അയാക്‌സിനോട് സമനില പിണഞ്ഞാണ് പിഎസ്ജി രണ്ടാംമത്സരത്തിനെത്തുന്നത്. അപോല്‍ നിക്കോസ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സ പരാജയപ്പെടുത്തിയിരുന്നു.

ആദ്യ മത്സരത്തില്‍ തോറ്റ ആഴ്‌സണലിന് പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് വിജയം അനിവാര്യമാണ്.

Top