തിരുവനന്തപുരം: ബാര്‍ കോഴയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് നേരിയ പരിക്കേറ്റു.
മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.


