യുവനായകന്മര്‍ അണിനിരന്ന് ട്വന്റി ട്വന്റി തമിഴിലും

ട്വന്റി ട്വന്റി മാതൃകയില്‍ തമിഴിലും ചിത്രം ഒരുങ്ങുന്നു. അഞ്ച് യുവനായകന്മാരെ അണിനിരത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് മുന്‍ നിര താരങ്ങളായ വിശാല്‍, ആര്യ, ജയംരവി, ജീവ, കാര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മാസ് എന്റര്‍ടെയ്‌നര്‍ എന്ന രീതിയിലാകും ചിത്രം ഒരുക്കുക.

2015 ന്റെ അവസാനത്തോടെയാകും ചിത്രം എത്തുക. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. മറ്റു താരങ്ങളുടെ നിര്‍ണയം നടന്നു വരുന്നു. തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിനുള്ള ധനശേഖരണാര്‍ഥമാണ് ചിത്രം.

Top