മലയാളി താരങ്ങളായ ഉണ്ണി മുകുന്ദനും ജി.പി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ആദ്യമായി ഒന്നിക്കുന്നു. സംവിധായകനായ ജോസ് തോമസിന്റെ പുതിയ ചിത്രത്തിലൂടെയാണ് രണ്ട് യുവതാരങ്ങളും ഒന്നിക്കുന്നത്.
ഇതു വരെ ചിത്രത്തിന് പേരിട്ടിട്ടില്ല. സേതു തിരക്കഥ തയ്യാറാക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ത്രില്ലറാണ്. ഉണ്ണി മുകുന്ദനും ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇരുവരും ബാല്യകാലം മുതല്‍ക്കേ സുഹൃത്തുക്കളാണ്. ഇവരുടെ കുട്ടിക്കാലത്തിലൂടെ കടന്നു പോകുന്ന ചിത്രം അവരുടെ ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന സംഭവങ്ങളേയും ചര്‍ച്ച ചെയ്യുന്നു.
ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ നായികയെ ഇതു വരെ തീരുമാനിച്ചിട്ടില്ല. മറ്റ് അണിയറ പ്രവര്‍ത്തകരുടേയും കഥാപാത്രങ്ങളുടേയും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
ഈ പ്രോജക്ടിനെപ്പറ്റി താന്‍ വളരെ ആകാംഷാഭരിതനാണെന്ന് ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.
ലാവന്റര്‍, മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യം എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് ജി.പി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിനു എസ് സംവിധാനം ചെയ്യുന്ന സ്‌റ്റൈല്‍ എന്ന ചിത്രത്തിലാണ് ഉണ്ണി ഇപ്പോള്‍ അഭിനയിക്കുന്നത്.
മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജോസ് തോമസ്


