യുപിയില്‍ കനത്ത മഴ; 14 മരണം

ലക്‌നോ: യുപിയില്‍ ഹുദ്ഹുദ് ചുഴലിക്കാറ്റിന്റെ പ്രഭാവ ഫലമായുണ്ടായ കനത്ത മഴയില്‍ 14 മരണം. 13 പേര്‍ക്ക് പരിക്കേറ്റു. 21 കിഴക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ ഉണ്ടായത്. മഴയ്ക്കും കാറ്റിനും സാധ്യതയുണെ്ടന്ന് അറിയിച്ചതിനെ തുടര്‍ന്ന് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ ജില്ലയായ ഗോരഖ്പൂരില്‍ നാലുപേരാണ് മരിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റു. ബാരാബാങ്കിയില്‍ മൂന്നു പേരും അസംഗഡില്‍ രണ്ടുപേരും കുഷിനഗര്‍, ഗോന്‍ഡ, ഫൈസാബാദ്, അംബേദ്കര്‍നഗര്‍, ബസ്തി എന്നിവിടങ്ങളില്‍ ഓരോരുത്തരും വീതം മരിച്ചു.

Top