യുഡിഎഫ് മേഖലാ ജാഥ: കോണ്‍ഗ്രസ് തീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: യുഡിഎഫ് മേഖലാ ജാഥകള്‍ മാറ്റിവയ്ക്കണമെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്റെ ആവശ്യത്തില്‍ കോണ്‍ഗ്രസ് നിലപാട് ഇന്നുണ്ടാകും. മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, ആഭ്യന്തരമന്ത്രി, യുഡിഎഫ് കണ്‍വീനര്‍ എന്നിവര്‍ തമ്മിലാണു പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നത്. ഇവരെടുക്കുന്ന തീരുമാനമാകും ഇന്നു നടക്കുന്ന കെപിസിസി യോഗത്തെ അറിയിക്കുക.

ബാര്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം മേഖലാ ജാഥകള്‍ നടത്തിയാല്‍ മതിയെന്നാണ് കെ എം മാണിയുടെ നിലപാട്. വിഷയം യുഡിഎഫില്‍ പുതിയ പ്രതിസന്ധിക്ക് വഴിവച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍ തന്നെ രണ്ടഭിപ്രായമാണുള്ളത്. ഒരു വിഭാഗം കേരള കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമ്പോള്‍ മറുഭാഗം സമ്മര്‍ദത്തിനു വഴങ്ങരുതെന്ന നിലപാടിലാണ്. എന്നാല്‍ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജാഥ ബഹിഷ്‌ക്കരിക്കാനാണു കേരള കോണ്‍ഗ്രസ് തീരുമാനം.

Top