നിലപാട് കടുപ്പിച്ച് വീരേന്ദ്ര കുമാര്‍; ജെഡിയു യുഡിഎഫിന് തലവേദനയാകുന്നു

കോഴിക്കാട്: യുഡിഎഫിന്റെ കോഴിക്കോട് മേഖലാ ജാഥ ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറിയതായി ജെഡിയു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍. കോഴിക്കോട് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. ജാഥ ഉദ്ഘാടനം ചെയ്യേണ്ടത് വീരേന്ദ്രകുമാറായിരുന്നു. യുഡിഎഫിന്റെ പരിപാടിയില്‍ നിന്ന് പിന്മാറാന്‍ ജെഡിയു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്മാറുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.

അതേ സമയം യുഡിഎഫിന് തലവേദനയായി നിലപാട് കടുപ്പിച്ച് മുന്നോട്ട് പോകുന്ന ജെഡിയുവിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടങ്ങി.

Top