തിരുവനന്തപുരം: എല്‍ഡിഎഫിന് മുഖ്യമന്ത്രിയുടെ മറുപടി. യുഡിഎഫിന്റെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാര്‍ കോഴയില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാണി പറഞ്ഞിട്ടുണ്ടെങ്കില്‍ അക്കാര്യം മാണിയോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിങ്കളാഴ്ചയ്ക്കകം ലൈസന്‍സ് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
യുഡിഎഫിന്റ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടി


