യുക്രെയ്‌നില്‍ ഏറ്റുമുട്ടലില്‍ ഏഴു സൈനീകര്‍ കൊല്ലപ്പെട്ടു

കീവ്: റഷ്യന്‍ അനുകൂല വിമതരുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഏഴു യുക്രെയ്ന്‍ സൈനീകര്‍ കൊല്ലപ്പെട്ടു. ഡോണറ്റ്‌സ്‌ക് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറെ നാളായി ഇവിടെ ഇരുകൂട്ടരും തമ്മിലുള്ള ധാരണയെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. സൈനീകരെ വഹിച്ചു കൊണ്ടു പോയ ഒരു ടാങ്കറിലേക്ക് ഷെല്‍ വന്ന് പതിച്ചാണ് അപകടം ഉണ്ടായത്. സൈനീകരെ കൂടാതെ മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തങ്ങളുടെ ഒന്‍പത് സൈനീകര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ അറിയിച്ചു. 27 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. യുക്രെയ്ന്‍ പ്രശ്‌നത്തില്‍ ഇതുവരെ സംഘര്‍ഷത്തില്‍ 3700ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.

Top