യുകെയില്‍ പാസ്സ്‌പോര്‍ട്ട് പരിശോധന കര്‍ശനമാക്കി

യുകെയില്‍ പാസ്സ്‌പോര്‍ട്ട് പരിശോധന കര്‍ശനമാക്കിയതിനെത്തുര്‍ന്ന് ജനം വലയുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനില്‍ നിന്ന് പുറത്തു കടക്കുന്നവരുടെ പാസ്സ്‌പോര്‍ട്ടാണ് കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്. എല്ലാവരും ഇതിന് വിധേയരാകണം എന്നുള്ളതുകൊണ്ട് നിരവധി സമയമാണ് പരിശോധനകള്‍ക്കായി കാത്തിരിക്കേണ്ടി വരുന്നത്.

രാജ്യം വിട്ട് പോകുന്നവരുടെ വിവരവും, കുറ്റവാളികളെക്കുറിച്ചുള്ള വിവരവും അറിയുവാനും രാജ്യത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുവാനുമാണ് ഇത്തരത്തിലുള്ള പുതിയ സംവിധാനം ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടല്‍ മാര്‍ഗമായാലും, എയര്‍ മാര്‍ഗമായാലും നിര്‍ബന്ധ പരിശോധനകള്‍ക്ക് വിധേയമാകണമെന്നാണ് നിയമം.

ഫ്രെഞ്ച് എയര്‍ ട്രാഫിക് വിഭാഗം സമരം ആരംഭിച്ചതോടെ ബ്രിട്ടനില്‍ പരിശോധനകളും ആരംഭിച്ചത് സ്ഥിതി വഷളാക്കിയിട്ടുണ്ട്. എന്നാല്‍ നേരത്തേ ഇല്ലാതിരുന്ന പരിശോധന ഇന്നലെ ആരംഭിച്ചതോടെ സ്ഥിതി വഷളായി. രാജ്യം വിടുന്ന എല്ലാവരും പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വരുന്നു. ഇതോടെ വിമാനത്താവളങ്ങളിലെല്ലാം ചെക്കിംഗിന് കൂടുതല്‍ സമയം വേണ്ടി വരും. കൂടാതെ ഏറെ നേരം വിമാനത്താവളത്തില്‍ പരിശോധനകള്‍ക്കായി കാത്തിരിക്കേണ്ടി വരും.

2004മുതല്‍ രാജ്യത്തിലേക്ക് കടന്നു വരുന്ന എല്ലാവരുടെ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി ശേഖരിക്കുന്ന സംവിധാനം നിലവിലുണ്ട്. എന്നാല്‍ 2014 ലെ ഇമ്മിഗ്രേഷന്‍ നിയമം അനുസരിച്ചാണ് പുതിയ സെക്യൂരിറ്റി പരിശോധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ ഉയര്‍ത്തിപ്പിടിച്ചാണ്

പുതിയ സംവിധാനം ഉപയോഗിച്ച് പാസ്സ്‌പോര്‍ട്ട് സ്‌കാനിംഗിന് വിധേയമാക്കേണ്ടി വരും. വേരിഫിക്കേഷന്‍ ലഭിച്ചാല്‍ മാത്രമേ മറ്റു രാജ്യത്തേക്ക് യാത്ര ചെയ്യുവാന്‍ അനുവദിക്കുകയുള്ളു. വേരിഫിക്കേഷന്‍ നടപടികള്‍ നീണ്ടു പോയാല്‍ യാത്രയും നീളുമെന്നുറപ്പാണ്.

Top