യുഎസ് സ്‌കൂളില്‍ വെടിവെയ്പ്പ്; ഒരു മരണം, അക്രമിയായ വിദ്യാര്‍ഥി ജീവനൊടുക്കി

വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്‌കൂളില്‍ വെടിവെയ്പ്പ് വീണ്ടും. വിദ്യാര്‍ഥിയുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പ് നടത്തിയശേഷം വിദ്യാര്‍ഥി ജീവനൊടുക്കി.

വെള്ളിയാഴ്ച വാഷിംഗ്ടണിലെ മെരിസ്വില്ലി-പില്‍ച്ചെക്ക് ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഭക്ഷണശാലയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. തലയ്ക്ക് പരിക്കേറ്റ നാലു വിദ്യാര്‍ഥികളില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

രണ്ടു പെണ്‍കുട്ടികള്‍ക്കും രണ്ടു ആണ്‍കുട്ടികള്‍ക്കുമാണ് വെടിയേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ശസ്ത്രക്രിയക്ക് വിധേയമാക്കി.

Top