യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അല്‍-ക്വയ്ദ നേതാവ് കൊല്ലപ്പെട്ടു

സനാ: യെമനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അല്‍-ക്വയ്ദ നേതാവ് ഷാവ്കി അല്‍ ബദാനി കൊല്ലപ്പെട്ടു. യുഎസ് തേടിക്കൊണ്ടിരുന്ന അല്‍-ക്വയ്ദ നേതാക്കളില്‍ ഒരാളായിരുന്നു ബദാനി. 2012 ല്‍ സനായിലെ ആര്‍മി പരേഡിലേക്കു അല്‍-ക്വയ്ദ നടത്തിയ ബോംബ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ബദാനിയായിരുന്നു. അന്നു നടത്തിയ സ്‌ഫോടനത്തില്‍ 100 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. റദ്ദാ മേഖലയില്‍ ബുധനാഴ്ച യുഎസ് നടത്തിയ ആക്രമണത്തില്‍ 20 അല്‍-ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

Top