യുഎസില്‍ മുത്തച്ഛന്‍ മകളേയും ആറു കൊച്ചുമക്കളേയും വെടിവച്ച് കൊലപ്പെടുത്തി

ഫ്‌ളോറിഡാ: യുഎസിലെ ഫ്‌ളോറിഡായില്‍ 51 കാരന്‍ സ്വന്തം മകളേയും അവളുടെ ആറു കുട്ടികളേയും വെടിവച്ച് കൊലപ്പെടുത്തി. ഫ്‌ളോറിഡയിലെ ബെല്ലിലാണ് സംഭവം നടന്നത്. ഡോണ്‍ ചാള്‍സ് സ്പീരിറ്റ് ആണ് മകളേയും അവളുടെ ആറു കുട്ടികളേയും കൊലപ്പെടുത്തിയത്. മൂന്ന് മാസം മുതല്‍ പത്ത് വയസുവരെ പ്രായം ചെന്ന കുട്ടികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഡോണ്‍ ചാള്‍സ് ഇവരെ കൊലപ്പെടുത്തിയ ശേഷം സ്വയം ആത്മഹത്യ ചെയ്തു. കൊലയ്ക്ക് മുമ്പ് ഇയാള്‍ പോലീസിന് ഫോണ്‍ ചെയ്ത് തനിക്കും കുടുംബത്തിനും ഭീഷണിയുണ്‌ടെന്ന് പറഞ്ഞിരുന്നു. ഇയാളെ ഇത്തരത്തിലുള്ള ക്രൂരക്രത്യം ചെയ്യിക്കുവാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ
Top