മലപ്പുറം: യുഎപിഎ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്റ്റ്)നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി മുസ്ലീംലീഗ്. ഈ നിയമപ്രകാരം ഇതുവരെയെടുത്ത എല്ലാ കേസുകളും ജുഡീഷ്യല്‍ പരിശോധനക്ക് വിധേയമാക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.
ഹുബ്ബള്ളി ഗുഡാലോചന കേസില്‍ 7 വര്‍ഷം വിചാരണ തടവില്‍ കഴിഞ്ഞ ശേഷം നാലുമലയാളികള്‍ ഉള്‍പ്പെടെ 17 പേരെ നിരപരാധികളെന്ന് കണ്ടെത്തി വെറുതെവിട്ടയച്ചിരുന്നു. ഈ സംഭവം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീറും കെപിഎ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ നിയമപ്രകാരം കേസെടുക്കുകയും പിന്നീട് നിരപരാധികളെന്ന് കണ്ടെത്തി വിട്ടയകുകയും ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം നലകാന്‍ തയയാറാകണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.


