യുഎഇയിലെ അജ്മാനില്‍ ചില പ്രധാന റോഡുകള്‍ നാളെ താല്‍ക്കാലികമായി അടച്ചിടുമെന്ന് അറിയിപ്പ്

road

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ചില പ്രധാന റോഡുകള്‍ നാളെ (ഡിസംബര്‍ 4) താല്‍ക്കാലികമായി അടച്ചിടുമെന്ന് അറിയിപ്പ്. റൈഡ് അജ്മാന്‍ സൈക്കിള്‍ റേസിന്റെ ഭാഗമായാണ് റോഡുകള്‍ അടച്ചിടുന്നതെന്ന് അജ്മാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.

രാവിലെ ആറു മണി മുതല്‍ രാവിലെ 11 വരെയാണ് റോഡുകള്‍ അടച്ചിടുന്നത്. മറ്റ് വാഹനയാത്രികര്‍ ഇതിന് പകരം റോഡുകള്‍ തെരഞ്ഞെടുക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഏതൊക്കെ റോഡുകളാണ് അടച്ചിടുകയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സൈക്കിള്‍ യാത്ര കടന്നുപോകുന്ന വഴികള്‍ അടയാളപ്പെടുത്തിയ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു. അജ്മാനിലെ മര്‍സയില്‍ നിന്ന് അല്‍ സൊറാ വരെ നീളുന്നതാണ് സൈക്കിള്‍ യാത്രയുടെ റൂട്ട്. സൈക്കിള്‍ യാത്രികര്‍ക്ക് 53 കിലോമീറ്റര്‍ അല്ലെങ്കില്‍  106 കിലോമീറ്റര്‍ റൂട്ട് തെരഞ്ഞെടുക്കാം.

Top