യമനില്‍ സഖ്യസേന സൈനികതാവളം ഹൂതിവിമതരില്‍ നിന്നും പിടിച്ചെടുത്തു

സന : യെമനില്‍ സര്‍ക്കാര്‍ അനുകൂല സഖ്യസേന ലഹേജ് പ്രവിശ്യയിലെ അല്അതനദ് സൈനിക താവളം ഹൂതി വിമതരില്‍ നിന്നും തിരിച്ചു പിടിച്ചു. സൈനികരുടെ നീണ്ടപോരാട്ടത്തിനുശേഷമാണ് ഹൂതി വിമതരില്‍ നിന്നും പിടിച്ചെടുത്തത്. അറബ് രാഷ്ട്രങ്ങളില്‍ നിന്നും ആയുധങ്ങളത്തെിയതാണ് സഖ്യസേനക്ക് ശക്തി നല്‍കിയത്.

സൈനികത്താവളത്തിനായുള്ള പോരാട്ടത്തില്‍ ഏകദേശം 50 പേര്‍ കൊല്ലപ്പെട്ടു. അതേസമയം, താവളം പിടിച്ചെടുത്തത് ഹൂതികള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, സൈനികതാവളത്തില്‍ സഖ്യസേനയുടെ ആക്രമണം നടക്കുന്നതായി ഹൂതികളുടെ വാര്‍ത്ത ഏജന്‍സി സബാ അറിയിച്ചു.

Top