മനാമ: യമനില്‍ നിന്ന് രക്ഷപെടുത്തിയവരുമായി മടങ്ങിയ രണ്ട് യാത്രാക്കപ്പലുകള്‍ കൊച്ചിയിലെത്തി. ഇന്ത്യക്കാരും വിദേശികളുമുള്‍പ്പെടെ 475 പേരുമായി യാത്രാകപ്പലുകളായ എം.വി കവരത്തിയും എം.വി കോറലുമാണ് കൊച്ചിയിലെത്തിയത്. 16 മലയാളികളാണു രണ്ട് കപ്പലുകളിലുമായുള്ളത്.
ഇക്കഴിഞ്ഞ 12നു യെമനില്‍ നിന്നു പുറപ്പെട്ട കപ്പല്‍ ആറു ദിവസത്തെ യാത്രയ്ക്കു ശേഷമാണു കൊച്ചിയിലെത്തിയത്. ഇന്ത്യക്കാര്‍ക്കുപുറമേ 337 ബംഗ്ലാദേശുകാരും യമനില്‍നിന്ന് പലായനം ചെയ്ത ഇന്ത്യന്‍ വംശജരായ 65 യമന്‍ പൗരന്മാരും കപ്പലിലുണ്ട്.
ബംഗ്ലാദേശ് സ്വദേശികളെ സ്വീകരിക്കാന്‍ അവിടെ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ഇവരെ വിമാന മാര്‍ഗം ധാക്കയിലേയ്ക്കു കൊണ്ടുപോകും. യാത്രാ രേഖകള്‍ കൈവശമുള്ള യെമന്‍ സ്വദേശികളെ കൊച്ചിയിലിറക്കാനും ബാക്കിയുള്ളവരെ മുംബൈക്കു കൊണ്ടുപോകാനുമാണ് പദ്ധതി.


