യമനില്‍ ഇരട്ട സ്‌ഫോടനം; 67 മരണം

സനാ: യമനില്‍ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 67 പേര്‍ മരിച്ചു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ പലരുടെയും നില ഗുരുതരമാണ്. ആദ്യസ്‌ഫോടനം രാജ്യതലസ്ഥാനമായ സനായിലായിരുന്നു. ഹുതി അനുകൂലികളുടെ റാലിയ്ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ടെഹരി സ്‌ക്വയറിലെ ആള്‍കൂട്ടത്തിനിടയില്‍ കയറിപ്പറ്റിയ ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു. 75 പേര്‍ക്ക് പരിക്കേറ്റു.

രണ്ടാമത്തെ സ്‌ഫോടനം ഹാദ്രാമൗണ്ട് പ്രവിശ്യയിലായിരുന്നു. ഇവിടെ സൈനിക പോസ്റ്റിനുനേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 15 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Top